വെബ് ഡെസ്ക്
April 16, 2025, 10:36 a.m.
    പത്തനംതിട്ട അടൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോ കസ്റ്റഡിയില്‍.
ഷാജുവും അനില്‍കുമാമാറും ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇരുവരും അനില്‍ കുമാറിന്റെ വീട്ടിലെത്തി മദ്യപിച്ചതിന് ശേഷം വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഒരു കല്ല് താഴേക്കിട്ടാണ് അനിലിനെ കൊലപ്പെടുത്തിയത്. ഷാജു തന്നെയാണ് സ്ഥാപന ഉടമയെ വിളിച്ച് കൊലപാതകത്തിന്റെ കാര്യം അറിയിച്ചത്.
    .