ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 200 ഡിസ്‌മിസലുകള്‍ സ്വന്തമാക്കുന്ന ആദ്യ കീപ്പറെന്ന നേട്ടമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി സ്വന്തമാക്കിയത്
നാൽപ്പത്തിമൂന്നാം വയസിലും ധോണി മാജിക്കിന് കോട്ടമൊന്നുമില്ല, ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് കൂടി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണി പിന്നിട്ടു. 200 ബാറ്റർമാരെ പുറത്താക്കുന്ന ആദ്യ കീപ്പറെന്ന നേട്ടമാണ് ധോണി ഇന്നലെ സ്വന്തമാക്കിയത്. എം എസ് ധോണി ചരിത്ര നേട്ടത്തിലേക്ക് എത്തിയത് സിഎസ്‌കെ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയുടെ പന്തിൽ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് ബാറ്റര്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്ത് പുറത്താക്കി. മത്സരത്തില്‍ ലക്നൗവിന്‍റെ ടോപ് സ്കോററായി മാറിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ ക്യാച്ചും ധോണിയുടെ പേരിലായിരുന്നു.