വെബ് ഡെസ്ക്
April 15, 2025, 11:30 a.m.
    ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവിനെ തുടർന്ന് നീല രാജേന്ദ്രയെ പിരിച്ചുവിട്ടതായി നാസ അറിയിച്ചു. ഡിഇഐ യുഎസ് പൗരൻമാരെ വംശം, നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചെന്നും നികുതിദായകരുടെ പണം പാഴാക്കിയെന്നും ആരോപിച്ചാണ് പിരിച്ചുവിടൽ. ഇത്തരം സംരംഭങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികളെയും പിരിച്ചുവിടാനും രാജ്യത്തുടനീളം അത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിക്കാനും ഡോണൾഡ് ട്രംപിന്റെ ഉത്തരവിൽ പറയുന്നുണ്ട്.
    മാർച്ചിൽ ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെത്തുടർന്ന് നാസ അവരുടെ ഡൈവേഴ്സിറ്റി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പക്ഷേ നീല രാജേന്ദ്ര അവരുടെ ചുമതലകളിൽ തുടരുകയായിരുന്നു. മാർച്ച് 10ന് നീല രാജേന്ദ്രയെ ‘ഓഫിസ് ഓഫ് ടീം എക്സലൻസ് ആൻഡ് എംപ്ലോയി സക്സസ്’ മേധാവിയാക്കുമെന്ന് നാസ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും പുതിയ ഉത്തരവിലൂടെ അവരെ ചുമതലകളിൽനിന്ന് പൂർണമായും ഒഴിവാക്കുകയായിരുന്നു.