കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.
ചിത്രകാരിയാണ് ജസ്‌ന സലിം. കൃഷ്ണഭക്ത എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്. നേരത്തെ ഗുരുവായൂരമ്പലത്തിന് സമീപത്ത് വച്ച് കേക്ക് മുറിച്ച് അതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ വിവാദമുണ്ടായിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്.
    ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.