വെബ് ഡെസ്ക്
April 12, 2025, 11:52 a.m.
    മോഹന്‍ലാല്‍- ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്ന 'തുടരും' ചിത്രത്തിന്റെ അറൈവല്‍ ടീസര്‍ പുറത്ത്. ആഘോഷിച്ചാട്ടെ എന്ന ക്യാപ്ഷനോടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ടീസര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ഏപ്രില്‍ 25-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 1991-ല്‍ പുറത്തിറങ്ങിയ ജയറാം- ഉര്‍വശി ചിത്രം 'മുഖചിത്ര'ത്തിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വീട് കാണിച്ചാണ് ടീസര്‍ ആരംഭിക്കുന്നത്. 'ചെമ്പരുന്തിന്‍ ചേലുണ്ടേ- അയ്യയ്യാ' എന്ന ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ന്ന് വീടിന്റെ ചുമരിലെ മോഹന്‍ലാല്‍ ഭാരതിരാജയ്ക്കും കമല്‍ഹാസും മമ്മൂട്ടിക്കുമൊപ്പമുള്ള പഴയ ചിത്രങ്ങള്‍ ടീസറില്‍ കാണാം.
    രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ. ഷാജി കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ് എഡിറ്റര്‍മാര്‍. ജേക്‌സ് ബിജോയ് സംഗീതം.