വെബ് ഡെസ്ക്
April 11, 2025, 5:29 p.m.
    ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആറു വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആര്‍സിബിക്കെതിരേ അവരുടെ തട്ടകത്തിലായിരുന്നു ഡല്‍ഹിയുടെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ ഡല്‍ഹി മറികടന്നു.
    തുടക്കം തകര്‍ന്ന ഡല്‍ഹിയെ നാലാമനായി ക്രീസിലെത്തിയ കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് രക്ഷിച്ചത്. 53 പന്തുകള്‍ നേരിട്ട രാഹുല്‍ 93 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി വിജയറണ്‍ നേടിയ ശേഷമുള്ള രാഹുലിന്റെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.