കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ ഇറങ്ങിയതോടെയാണ് കൊച്ചി കായലിലെ 'കവര്' പൂക്കുന്നത് ട്രെൻഡ് ആയി മാറിയത്. കുമ്പളങ്ങി, ചെല്ലാനം, പുതുവൈപ്പ് എന്നിവിടങ്ങളിലെല്ലാം ഇത്തവണയും ആളുകളുടെ ഒഴുക്കായിരുന്നു. ഉയർന്ന ലവണാംശം കാരണം വെള്ളം തിളക്കമുള്ള വൈദ്യുത നീല അല്ലെങ്കിൽ നിയോൺ പച്ച വെളിച്ചം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് 'കവര്' അഥവാ ബയോലൂമിനസെന്‍സ് സൂക്ഷ്മ ബാക്ടീരിയകൾ, ആൽഗകൾ, പ്ലാങ്ക്ടൺ, ഫംഗസുകൾ എന്നിവ വെള്ളത്തിലെ ഉയർന്ന ലവണാംശം മൂലം നീല വെളിച്ചം പുറപ്പെടുവിക്കും.
    എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയുന്നത് പോലെ കവര് എന്ന പ്രകൃതി പ്രതിഭാസത്തിന്റെ ശാസ്ത്രത്തിന് പിന്നിൽ മറ്റു ചില കാര്യങ്ങളും ഉണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വെള്ളത്തിലെ പോഷകക്കൂടുതൽ, പ്ലാങ്ക്ടൺ വ്യാപനം, ഉപരിതലത്തിനടിയിൽ വളരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്.