വെബ് ഡെസ്ക്
April 11, 2025, 11:50 a.m.
    തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയില്ലെന്ന ആരോപണം തെറ്റ്. വിചാരണ കോടതി മുഖേന ക്രൈം ബ്രാഞ്ചിന് മുഴുവൻ രേഖകളും ഇ ഡി കൈമാറിയിരുന്നു. കോടതിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് രേഖകൾ കൈപ്പറ്റിയത്. മുഴുവൻ രേഖകളുടെയും ഒറിജിനൽ ആണ് കൈമാറിയതതെന്നും ഇ ഡി വ്യക്തമാക്കി.
    നാലു മാസത്തേക്കാണ് രേഖകൾ വിട്ടു നൽകാൻ കോടതി നിർദേശിച്ച സമയപരിധി. സമയപരിധി കഴിഞ്ഞിട്ടും രേഖകൾ തിരികെ നൽകാതെ ആയപ്പോൾ തങ്ങൾ വീണ്ടും കോടതിയെ സമീപിച്ചെന്ന് ഇഡി കൂട്ടിച്ചേർത്തു. ഇഡി രേഖകൾ നൽകാത്തതിനാൽ അന്വേഷണം ഇഴയുന്നു എന്ന് പൊലീസ് ഇന്നലെ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു.