2028 മുതൽ സ്റ്റണ്ട്മാൻമാരുടെ പ്രയത്നത്തിനെ അംഗീകരിക്കാൻ തീരുമാനിച്ചതായി ദി അക്കാദമി ഓഫ് ദി മോഷൻ പിക്ച്ചർ ആർട്ട്സ് ആൻഡ് സയൻസസ് ഡയറക്ടർ ബോർഡ് അറിയിച്ചു.
സിനിമയിലെ സ്റ്റണ്ട് വർക്കിന് സിനിമയോളം തന്നെ പഴക്കമുണ്ട്. എന്നാൽ സിനിമയിലെ ഏറ്റവും അപകടകരമായ ജോലിക്ക് അംഗീകാരം നൽകാനുള്ള തീരുമാനത്തിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു.
    ഡെഡ്പൂൾ 2, ബുള്ളെറ്റ് ട്രെയിൻ, ഫാൾ ഗൈ, അറ്റോമിക്ക് ബ്ലോണ്ട്, ഫാസ്റ്റ് ആൻഡ് ഫ്യുരിയസ് : ഹോബ്സ് ആൻഡ് ഷോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഡേവിഡ് ലെയ്ച്ച് ആണ് സ്റ്റണ്ട് വർക്കിനെ ഓസ്കറിന് പരിഗണിക്കാൻ മുൻകൈ എടുത്തത്. സ്റ്റണ്ട്മാൻ ആയി കരിയർ ആരംഭിച്ച് സംവിധാന രംഗത്തേക്ക് കടന്ന ഡേവിഡ് ലെയ്ച്ചിന്റെ അവസാന ചിത്രമായ ‘ഫാൾ ഗൈ’ ഒരു സ്റ്റണ്ട്മാന്റെ ജീവിതമാണ് പ്രമേയമാക്കിയത്.