മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റൽ ഗാനം എന്ന ലേബലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ സോങ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്, ജാനേമൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ ചിദംബരമാണ്. ത്രികയുടെ ബാനറിൽ നിർമ്മിച്ച ഈ മ്യൂസിക് വീഡിയോ, വിനോദം എന്നതിലുപരി, പച്ചയായ വികാരങ്ങളുടെയും സാമൂഹിക വിമർശനത്തിന്റെയും ആഖ്യാനത്തിലേക്ക് കടക്കുന്ന ഒന്ന് കൂടിയാണ്.
    സുശിൻ ശ്യാം അംഗമായ മെറ്റൽ ബാൻഡായ ദ ഡൌൺ ട്രോഡൻസ് രചിച്ചു സംഗീതം പകർന്ന ഗാനം, അതിന്റെ ഹൃദയസ്പർശിയായ വരികളും തീവ്രമായ രചനയും കൊണ്ട് ഏറെ ശ്രദ്ധ നേടുന്നുണ്ട്. "എജ്ജാതി" ഒരു ഗാനം മാത്രമല്ല, നിശബ്ദതയ്ക്കെതിരായ ഒരു മാനിഫെസ്റ്റോയാണ് എന്ന് ഗാനത്തിലെ വരികളും രംഗങ്ങളും സൂചിപ്പിക്കുന്നു.