എമ്പുരാന്‍ വിവാദങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി റാപ്പര്‍ വേടന്‍. അടുത്തിടെ പാടാനെത്തിയ വേദിയില്‍ വച്ച് വേടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാരണവന്മാരൊക്കെ വിഡ്ഢിത്തം കാണിച്ച് നടക്കുകയാണെന്നും വിദ്യാര്‍ഥികളിലാണ് പ്രതീക്ഷയെന്നും വേടന്‍ പറഞ്ഞു.
    'സിനിമ ചെയ്തതിനൊക്കെ ഇഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളു. കോളജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ. കാരണം നിങ്ങൾ മാത്രമേ ഉള്ളൂ ഇനി. കാരണവന്മാരൊക്കെ മണ്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാർത്തകൾ എല്ലാം വായിക്കുന്നില്ലേ. വളരെ ബോറായിട്ടാണ് കാര്യങ്ങൾ നീങ്ങുന്നത്. നിങ്ങളിൽ മാത്രമേ പ്രതീക്ഷയുള്ളു’, വേടൻ പറഞ്ഞു.