ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യയിലെത്തി. കേന്ദ്ര പെട്രോളിയം, നാച്വറൽ ഗ്യാസ് -ടൂറിസം മന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.
    സുപ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ഷെയ്ഖ് ഹംദാൻ രാജ്യത്തെ നേതൃത്വവുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ഉന്നതതല ചർച്ചകൾ നടത്തും.