സ്ഥാപനത്തിന്റെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു സംവിധാനം യാഥാർഥ്യമാക്കിയത്. ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര മണിക്കൂർ മുൻപ് അറിയാൻ സംവിധാനം വഴിയൊരുക്കും.
   
ഇടിമിന്നൽ ഭൂമിക്ക് ആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കും.പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും.