ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്. 19 റൺസുമായി കെ.എൽ രാഹുലും 32 റൺസുമായി അഭിഷേക് പോറെലുമാണ് ക്രീസിൽ.
    ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഡൽഹിയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക് ആദ്യ ഓവറിന്‍റെ അഞ്ചാം പന്തിൽ തന്നെ റൺസൊന്നും നേടാനാകാതെ മടങ്ങി. ഖലീൽ അഹമ്മദിനെ മിഡ് ഓണിന് മുകളിലൂടെ ബൗണ്ടറി കടത്താനുള്ള മക്ഗുര്‍ക്കിന്‍റെ ശ്രമം രവിചന്ദ്രൻ അശ്വിന്‍റെ കൈകളിൽ അവസാനിച്ചു. ആദ്യ ഓവറിൽ ഒരു റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി ഖലീൽ അഹമ്മദ് മികവുകാട്ടി.