550 കോടി ഡോളർ അഥവാ, 47000 കോടിയോളം രൂപയാണ് ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്തും ആഗോള റാങ്കിങ്ങിൽ 639-ാം സ്ഥാനത്തുമാണ് എംഎ യൂസഫലി. ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനി തന്നെ. 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലോകത്ത് 18-ാം സ്ഥാനവും നേടിയത്. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യക്കാരിൽ രണ്ടാമൻ.
    4,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് തലവൻ ഇലോൺ മസ്ക് ആണ് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമത്. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്.