വിജയ്‌യുടെ ലിയോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാനും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ബോളിവുഡും കോളിവുഡും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളെന്ന് മാത്രമല്ല രണ്ടിലും തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കൾ കൈകോർക്കുന്നതിനാൽ ഇരു ചിത്രങ്ങളും രാജ്യമാകെ ചർച്ചയാകാൻ തന്നെയാണ് സാധ്യത. സ്പൈ സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായ വാർ ഒന്നാം ഭാഗം സിദ്ധാർഥ് ആനന്ദ് ആയിരുന്നു സംവിധാനം ചെയ്തത്.
    പിന്നീട് ഷാരൂഖ് ഖാന്റെ പത്താൻ, സൽമാൻ ഖാന്റെ ടൈഗർ 3 എന്ന ചിത്രവും ഈ യൂണിവേഴ്‌സിന്റെ ഭാഗമായി വന്നിരുന്നു. ടൈഗർ 3 യിൽ ഹൃത്വിക് റോഷന്റെയും ഷാരൂഖ് ഖാന്റെയും അതിഥിവേഷങ്ങളും ശ്രദ്ധേയമായിരുന്നു.