സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്ക്കുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഇതു ശക്തി പകരുമെന്ന് മോദി പറഞ്ഞു. ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകമാണ് ഈ ബില്ലുകളെന്നു എക്സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഒപ്പം, ബില്ലിൽ ശുപാർശകൾ നൽകാൻ നിയമിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി അഭിപ്രായങ്ങൾ പങ്കുവച്ച പാർലമെന്റ് അംഗങ്ങൾക്കും ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
    പുതുതായി പാസാക്കിയ ബിൽ കൂടുതൽ ‘ആധുനികവും സാമൂഹിക നീതിയോട് സംവേദനക്ഷമതയുള്ളതുമായ’ ചട്ടക്കൂടുള്ള ഒരു യുഗത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.