ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയർന്നു നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 10 ആണ്. കോട്ടയം, ആലപ്പുഴ മലപ്പുറം ജില്ലകളിൽ യുവി ഇൻഡക്സ് 9 ഉം രേഖപ്പെടുത്തി. പാലക്കാട് (7), കോഴിക്കോട് (7), വയനാട് (6), തൃശൂർ (6), എറണാകുളം (6), തിരുവനന്തപുരം (6) എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
    യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.