ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ആർസിബിയുടെ ‘റോയൽ’ കുതിപ്പിന് തടയിട്ട് ഗുജറാത്ത് ടൈറ്റൻസ് എതിർ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജയിച്ചുകയറുമ്പോൾ, അവരുടെ ബാറ്റിങ് നിരയിൽ ശ്രദ്ധാകേന്ദ്രമായി ഒരു ‘അൺസങ് ഹീറോ’! തുടർച്ചയായ മൂന്നാം മത്സരത്തിലും ഗുജറാത്ത് ബാറ്റിങ്ങിന്റെ നട്ടെല്ലായി മാറിയ തമിഴ്നാട് താരം സായ് സുദർശനാണ്, ആർസിബിയുടെ തന്ത്രങ്ങൾ പൊളിച്ചടുക്കി ടീമിന് വിജയം സമ്മാനിച്ചത്.
    ആദ്യ രണ്ടു മത്സരങ്ങളിൽ 74, 63 എന്നിങ്ങനെ സ്കോർ ചെയ്ത സായ് സുദർശൻ, ആർസിബിക്കെതിരെ 36 പന്തിൽ 49 റൺസെടുത്താണ് പുറത്തായത്. ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടുന്ന ഇന്നിങ്സ്.