ഒഴിവാകുന്നവർക്ക് പാർട്ടി ഘടകമോ കർമ്മ മേഖലയോ നിശ്ചയിച്ച് നൽകാത്ത ചില സംഭവങ്ങളുണ്ടെന്നും അത് തിരുത്തണെമെന്നും സംഘടനാ റിപ്പോർട്ട് ആവശ്യപ്പെടുന്നു. പാർട്ടി അംഗത്വത്തിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിലും റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2024 ൽ കേരളത്തിലെ കാൻഡിഡേറ്റ് മെമ്പർമാരിൽ 22.8% പൂർണ അംഗത്വത്തിലേക്ക് വരാതെ കൊഴിഞ്ഞു പോയി.
    75 വയസ് പ്രായ നിബന്ധനയിൽ നേതൃസമിതിക്ക് പുറത്തുപോയ നേതാക്കളെ അവഗണിക്കുന്നുവെന്ന കേരളത്തിൽ നിന്നടക്കമുളള പരാതികളുടെ പശ്ചാത്തലത്തിൽ സംഘടനാ റിപ്പോർട്ടിലെ പരമാർശത്തിന് പ്രത്യേക പ്രസക്തിയുണ്ട്.