ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം. അറിയിച്ചിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി റിലീസ് പ്രഖ്യാപിച്ചു. തമിഴ് സംവിധായകന്‍ ഗൗതം വി മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറാണ് ബസൂക്ക.സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡെന്നീസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും, എന്നിവയ്ക്ക് ശേഷം സരിഗമയും തിയേറ്റര്‍ ഓഫ് ഡ്രീംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ടൈറ്റില്‍ പോസ്റ്ററും ടീസറും ഇതിനകം വൈറലായിരുന്നു. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളാണ് ട്രെയിലറിന്റെ ഹൈലേറ്റ്.
തിരക്കഥാ കൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ചിത്രത്തിന്റെ സംവിധായകനായ ഡിനോ ഡെന്നീസ്.