അത്യാഡംബര സൗകര്യങ്ങളെല്ലാം സുഗമമായി പ്രവർത്തിക്കാനും 27 നിലകളിലും വെളിച്ചം നിറയ്ക്കാനുമായി ആദ്യത്തെ മാസം തന്നെ ഏകദേശം 6,37,240 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്.അന്നത്തെ വൈദ്യുതിനിരക്ക് അനുസരിച്ച് 70,69,488 രൂപയാണ് അംബാനി ആന്റീലിയയുടെ ആദ്യമാസത്തെ വൈദ്യുതി ബില്ലായി കെട്ടിവച്ചത്.അൻപതിനായിരം രൂപ ശമ്പളമുള്ള ഒരു വ്യക്തിയുടെ ഏതാണ്ട് 12 വർഷത്തെ ശമ്പളത്തുക വരും ഇതെന്ന് കണക്കുകൂട്ടുമ്പോഴാണ് അദ്‌ഭുതം തോന്നുക.
    സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ള തുകയാണ് ഇതെങ്കിലും മൂന്ന് ഹെലിപ്പാഡുകളും 168 കാറുകൾ പാർക്ക് ചെയ്യാവുന്ന പാർക്കിങ്;ഏരിയയുമടക്കമുള്ള സൗകര്യങ്ങളും ഒൻപത് എലവേറ്ററും സ്പായും സ്വിമ്മിങ്;പൂളും ഇതിനെല്ലാം പുറമേ നിർമാണ ചെലവും കണക്കിലെടുക്കുമ്പോൾ അതിന് ആനുപാതികമായ വൈദ്യുതി ബില്ല് മാത്രമേ ആന്റീലിയയ്ക്ക് വന്നിട്ടുള്ളൂ.
കൃത്യസമയത്ത് വൈദ്യുതി ബില്ല് അടച്ചതിനാൽ 48354 രൂപ ഡിസ്കൗണ്ട് ഇനത്തിലും അംബാനിക്ക് ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.