ഞായറാഴ്ച പുലർച്ചെയെത്തിയ സ്പാനിഷ് കോച്ച് കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. സൂപ്പർ കപ്പിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റു. സിഇഒ: അഭീക് ചാറ്റർജി കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദിനെ വരവേറ്റത്.
    സൂപ്പർ വിങ്ങർ നോവ സദൂയി തുടരുമോ, ക്വാമെ പെപ്രയും മിലോസ് ഡ്രിൻസിച്ചും പുതിയ താവളം തേടുമോ തുടങ്ങിയ അഭ്യൂഹങ്ങൾക്കു നടുവിലാണു കറ്റാലയുടെ വരവ്. സ്പെയിനിൽ നിന്നുള്ള ഹെൽത്ത് ആൻഡ് കണ്ടിഷനിങ് കോച്ച് റഫ മോണ്ടിനെഗ്രോയും കറ്റാലയുടെ ഒപ്പമെത്തി. സെന്റർ ബാക്കായി കളിച്ചിട്ടുള്ള ദവീദ് കറ്റാലയുടെ വരവ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ വിള്ളലുകൾ അടയ്ക്കുമെന്നാണു വിലയിരുത്തൽ.