റെക്കോർഡ് ഓരോ ദിവസവും പുതുക്കിയുള്ള കുതിപ്പിന് ‘തൽകാലത്തേക്ക്’ ബ്രേക്കിട്ട് സ്വർണവില. കേരളത്തിൽ ഇന്നു വില ഗ്രാമിന് 8,510 രൂപയിലും പവന് 68,080 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിലയാണിത്. ഇന്നലെയാണ് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കുതിച്ച് സ്വർണം ഈ സർവകാല ഉയരം തൊട്ടത്.
    18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 7,020 രൂപ എന്ന റെക്കോർഡിൽ മാറ്റമില്ലാതെ നിൽക്കുന്നു. വെള്ളിവിലയും മാറിയില്ല; ഗ്രാമിന് 112 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ വിലനിർണയപ്രകാരവും വെള്ളിവില 112 രൂപയാണ്. 18 കാരറ്റ് സ്വർണത്തിനു വില ഗ്രാമിനു മാറ്റമില്ലാതെ 6,980 രൂപയും.