ലെജിൻഡ്സിൽ 80 കളിലെയും 2010 ലെയും സിനിമകളിലെ കഥാപാത്രങ്ങൾ ഒരുമിക്കുന്നു എന്നതാണ് വലിയ പ്രത്യേകത. സഹോദരന്റെ മരണത്തിനുശേഷം അമ്മയോടൊപ്പം അമേരിക്കയിലേയ്ക്ക് താമസം മാറുന്ന ലീ വോങ് എന്ന ചൈനീസ് കൗമാരക്കാരൻ സ്‌കൂളിൽ ബുള്ളീങ്ങിന് ഇരയാകുകയും ഹാൻ എന്ന കുങ്ഫു മാസ്റ്ററിന്റെ കീഴിൽ ആയോധന കല അഭ്യസിക്കാൻ ചേരുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
    പിന്നീട് ആയോധന കലയുടെ ഒരു ലോക ചാമ്പ്യൻഷിപ്പിന് ലീ വോങ്ങിനെ തയാറെടുപ്പിക്കാനായി തന്റെ കുങ്ഫു ശൈലിക്കൊപ്പം ഡാനിയൽ ലാ റൂസ്സോ എന്ന മാസ്റ്ററിന്റെ ശൈലിയും സമന്വയിപ്പിക്കുന്നതോടെ കഥ വികസിക്കുന്നു. ഒറിജിനൽ കരാട്ടെ കിഡ് ചിത്രങ്ങളുടെ സ്‌പിൻനോഫ് ആയ കോബ്ര കൈ എന്ന ടിവി ഷോയിലെ അഭിനേതാക്കളെയും പുതിയ ചിത്രത്തിൽ കാണാം എന്നാണ് റിപ്പോർട്ടുകൾ. ചിത്രം മെയ് 30 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.