ചോക്ലേറ്റ്, മിഠായികൾ തുടങ്ങി മധുരമുള്ളതെന്തും കഴിക്കാൻ കുട്ടികൾക്കിഷ്ടമാണ്. എന്നാൽ ഇങ്ങനെ മധുരം കഴിക്കുന്നത് കുട്ടികളുടെ പല്ലിന്റെ ആരോഗ്യത്തിനു നല്ലതല്ല. മാത്രമല്ല പിന്നീട് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഈ മധുരപ്രിയം കാരണമാകും. വലുതാകുമ്പോൾ പ്രമേഹം, രക്താതിമർദം (Hypertension) മാനസികാരോഗ്യപ്രശ്നങ്ങൾ, എല്ലുകൾക്കും പേശികൾക്കും പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം മധുരം കഴിക്കുന്നതിലൂടെ ഉണ്ടാകാം. കുട്ടികൾ മധുരപലഹാരങ്ങൾ ഒന്നും കഴിക്കരുത് എന്നല്ല.
    റിഫൈൻഡ് ഷുഗറിനും സംസ്കരിച്ച ഭക്ഷണങ്ങൾക്കും ജങ്ക്ഫുഡിനും പകരം രുചികരവും ആരോഗ്യത്തിന് ദോഷം വരുത്താത്തതുമായ ഭക്ഷണങ്ങൾ വേണം കഴിക്കാൻ.