ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
വിഷയം എല്ലാം കേന്ദ്ര മന്ത്രി കേട്ടു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ആശാ വർക്കർമാരുടെ അടക്കം നാല് വിഷയങ്ങൾ ചർച്ചായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
   
ആശ വർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചെന്ന് വീണാ ജോർജ് പറഞ്ഞു. ഇൻസൻ്റീവ് ഉയർത്തുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇൻസൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണ്. അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. 2023 – 2024 ലെ ശേഷിക്കുന്ന തുക നൽകുന്നത് ചർച്ചയായി. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാം എന്ന് പറഞ്ഞതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.