സാമൂഹ്യമായ പല പ്രശ്‌നങ്ങളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും കലാകാരന്‍മാര്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളെ വിമര്‍ശിക്കാനും സമൂഹത്തിലേക്ക് എത്തിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചില ഭാഗങ്ങള്‍ ഒഴിവാക്കും എന്ന് പറഞ്ഞാലും മനുഷ്യന്‍ ഒന്നാണെന്ന് കാണിക്കുന്ന ഒരു സന്ദേശം ഇതില്‍ ഉണ്ട്.നമ്മുടെ രാജ്യത്ത് വര്‍ഗീയമായി ചേരി തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ രീതിയില്‍ നടക്കുമ്പോള്‍ രാജ്യമാണ് ഏറ്റവും വലുത് എന്ന ഒരാശയം ചിത്രത്തില്‍ പറയുന്നുണ്ട്. അത് എല്ലാവര്‍ക്കും പാഠമാകും.
    വര്‍ത്തമാനകാലത്തെല്ലാവരും പറയാന്‍ ഭയപ്പെടുന്ന ആശയത്തിനെതിരായി പ്രചാരണം നടത്താന്‍ ആ ടീം രംഗത്ത് വന്നതിന് വളരെ പ്രാധാന്യമുണ്ട്. അതിനോടൊപ്പം കേരളീയ സമൂഹം അണിനിരക്കണമെന്നതാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന – അദ്ദേഹം വ്യക്തമാക്കി.