ഒരു പവന്റെ സ്വര്‍ണവില 520 രൂപ വര്‍ധിച്ച് വില 67000ന് മുകളിലെത്തി. പവന് 67400 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഒരു ഗ്രാമിന് 45 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 8425 രൂപ നല്‍കേണ്ടി വരും.
   
മാര്‍ച്ച് മാസം മാത്രം സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട് ട്രംപ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നത്.