വെബ് ഡെസ്ക്
March 31, 2025, 11:56 a.m.
    രാത്രി ഏഴരയ്ക്ക് മുംബൈ വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാന്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികൾ.
പെരുമക്കൊത്ത പ്രകടനമില്ലാത്ത ബാറ്റിങ് നിരയാണ് ആദ്യ രണ്ട് കളികളിലും മുംബൈ ഇന്ത്യൻസിനെ ചതിച്ചത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച് പ്രകടനത്തിലൂടെ പ്രതീക്ഷയായ രോഹിത് ശർമ്മ വീണ്ടും പഴയ പടിയായി.
    ഓപ്പണിങ്ങിലെ കൂട്ടാളി ദക്ഷിണാഫ്രിക്കൻ താരം റിയാൻ റിക്കിൾട്ടനും താളം കണ്ടെത്താനായിട്ടില്ല. പൊള്ളാർഡിനേയും ടിം ഡേവിഡിനേയും പോലെ വെടിക്കെട്ട് ഫിനിഷർമാർ ഇല്ലാത്തതാണ് ടീമിന്റെ എറ്റവും വലിയ പോരായ്മ. ബാറ്റർമാർ ഫോമിലേക്ക് ഉയർന്നില്ലെങ്കിൽ ജയത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും മുൻ ചാന്പ്യന്മാർക്ക്.