ഡിജിറ്റൽ അറസ്റ്റ് അല്ലെങ്കിൽ വെർച്വൽ അറസ്റ്റ് നടപടികളൊന്നും ഇന്ത്യയിലില്ലെന്ന് പൊലീസ് വിശദീകരണം നൽകിയിട്ടും ഇതുമായി ബന്ധപ്പെട്ട സൈബര്‍ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണ്.
    സൈബർ തട്ടിപ്പ് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏകദേശം 781,000 സിം കാർഡുകളും 208,469 ഐഎംഇഐകളും അധികൃതർ കണ്ടെത്തി നിർജ്ജീവമാക്കിയതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാർ പറയുന്നു.
തട്ടിപ്പുകാരെ കുടുക്കാൻ ഡിജിറ്റൽ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട 83,668-ലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളും 3,962 സ്കൈപ്പ് ഐഡികളും സർക്കാർ ബ്ലോക്ക് ചെയ്തിരിക്കുന്നു.