വിലയേറിയ ഒരു സമ്മാനം മകനായി നൽകിയിരിക്കുകയാണ് ഇന്ത്യൻ ബിസിനസുകാരനായ സതീഷ് സാൻപാൽ. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അനക്സ് ഹോൾഡിങ്ങിന്റെ ഉടമ മകന് സമ്മാനിച്ചത് റോൾസ് റോയ്സ് കള്ളിനാൻ സീരീസ് II.യു എ ഇ യിലെ ഏറ്റവും പ്രായം കുറഞ്ഞ കള്ളിനാൻ ബ്ലാക്ക് ബാഡ്ജിന്റെ ഉടമയാണ് ലക്ഷ്യ സാൻപാൽ.
    അത്യാഡംബരത്തിന്റെ പര്യായമായ എസ് യു വിയുടെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത് സതീഷ് സാൻപാൽ തന്നെയാണ്. വൈറ്റ് ഷെയ്ഡ് കള്ളിനാന്റെ ഇന്റീരിയർ നിയോൺ ഗ്രീൻ നിറത്തിലുള്ളതാണ്. 12.5 കോടി രൂപയാണ് ഈ വാഹനത്തിനു ഇന്ത്യൻ വിപണിയിൽ വിലവരുന്നത്.