ഇരുടീമുകള്‍ക്കും ഇത് രണ്ടാംമത്സരമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. 2025 സീസണിലെ ഒമ്പതാമത്തെ മത്സരമാണിത്. ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിട്ട മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തും.
    ആദ്യ മത്സരങ്ങളില്‍ ഇരുടീമുകളുടേതും നിരാശാജനകമായ പ്രകടനമായിരുന്നു. അതിനാല്‍ തന്നെ രണ്ട് ടീമുകളും ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് നാല് വിക്കറ്റിനായികുന്നു മുംബൈ ഇന്ത്യന്‍സിന്റെ പരാജയം. ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്‌സിനോട് 11 റണ്‍സിനായിരുന്നു പരാജയപ്പെട്ടത്. ഐപിഎല്ലില്‍ ഉയര്‍ന്ന സ്‌കോര്‍ കണ്ടടെത്തിയ മത്സരമായിരുന്നു ഇത്.