മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികൂല നിലപാടു മൂലമായിരുന്നു നേരത്തേ ലുലുവിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത്. എന്നാൽ, വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡു മുൻകൈ എടുത്ത് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിൽ തിരിച്ചെത്തിച്ചിരിക്കുകയാണ്.
   
വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡൽ) നിർമിക്കുന്ന വമ്പൻ ഷോപ്പിങ് മാളിനായി ലുലു ഗ്രൂപ്പിന് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്ര സർക്കാർ ഉത്തരവിറക്കി. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിൽ 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചത്.