കൽപന ചൗള, സുനിത വില്യംസ് എന്നീ ഇന്ത്യൻ വംശജമാർ കൂടാതെ മൂന്നാമതൊരാൾ കൂടി ബഹിരാകാശത്തു പോയിട്ടുണ്ട്.ഇവരെപ്പറ്റി പലർക്കുമറിയില്ല. സിരിഷ ബാൻഡ്‌ല എന്ന വനിതയാണ് ഈ നേട്ടം നേടിയത്.
2021 ജൂലൈ 11നു വെർജിൻ ഗലാറ്റിക് യാത്രാസംഘത്തോടൊപ്പമാണ് സിരിഷ ബഹിരാകാശം താണ്ടിയത്.വെർജിൻ ഗലാറ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഉൾപ്പെടെ 6 പേർ യാത്രാസംഘത്തിലുണ്ടായിരുന്നു.തെലുങ്ക് വേരുകളുള്ള സിരിഷ ബാൻഡ്‌ല ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ളയാളാണ്.
    സിരിഷ പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം യുഎസിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിലാണ്.
2015 ൽ ആണ് സിരിഷ വെർജിൻ ഗലാക്റ്റിക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ കമ്പനിയുടെ ഗവൺമെന്‌റ് അഫയേഴ്‌സ് വിഭാഗം വൈസ് പ്രസിഡന്‌റാണ്. പ്രധാനമായും ഗവേഷണമായിരുന്നു സിരിഷയുടെ യാത്രയുടെ ലക്ഷ്യം.