അർജന്റീന കളിക്കാർക്ക് അക്കാര്യത്തിൽ സംശയമേയുണ്ടായിരുന്നില്ല; ബ്രസീലിനെ തകർത്തു തന്നെ ആഘോഷിക്കണം! ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ചിരവൈരികൾക്കെതിരെ 4–1 ജയവുമായി അർജന്റീന 2026 ലോകകപ്പിനുള്ള ഒരുക്കം ഇപ്പോഴേ തുടങ്ങി. സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീനയുടെ ഉജ്വല ജയം.
    ബ്രസീൽ നിരയിൽ നെയ്മാറും ഉണ്ടായിരുന്നില്ല. തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങും മുൻപു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു അർജന്റീന. നേരത്തേ നടന്ന യുറഗ്വായ്–ബൊളീവിയ മത്സരം സമനിലയായതോടെയായിരുന്നു അത്.