വെബ് ഡെസ്ക്
March 27, 2025, 4:46 p.m.
    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിൻ ഇന്ത്യയിലേക്ക് വരുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ പറ്റി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് അറിയിച്ചത്. എന്നാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന കാര്യം സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിട്ടില്ല.
    തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി റഷ്യയുടെ ഊഴമാണെന്നും പുടിന്റെ ഇന്ത്യ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.