കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാൽ സിനിമ കാണാൻ എത്തിയിരുന്നത്. സൂപ്പർ പടമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രണവ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ’യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ പ്രതികരിച്ചത്.
എമ്പുരാന്‍ ആദ്യ ഷോ കണ്ട മേജര്‍ രവി ‘ഒരു വേള്‍ഡ് ക്ലാസ് ഫിലിം’ എന്നാണ് സിനിമയെ വിശേഷിപ്പിച്ചത്.
    എമ്പുരാൻ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞുവെന്നും ആറ് വര്‍ഷത്തിലൊരിക്കൽ ഉത്സവം വന്നുകൊണ്ടിരിക്കുമെന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു.ഈ സിനിമ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ആറ് വര്‍ഷത്തിലൊരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ട് ഇരിക്കും. സിനിമ വന്‍പൊളിയാണ് എന്നൊക്കെ ആണ് പ്രതികരണങ്ങൾ.