വെബ് ഡെസ്ക്
March 27, 2025, 12:40 p.m.
    സിനിമയുടെ അന്തിമ വിധി എന്നും പ്രേക്ഷകരുടെ കൈയിലെന്നും മഞ്ജു വാര്യർ ആദ്യ ഷോ കഴിഞ്ഞ് പ്രതികരിച്ചു. മഞ്ജു വാര്യർ ടോവിനോ ഇന്ദ്രജിത് മോഹൻലാൽ പ്രണവ് മോഹൻലാൽ പൃഥ്വിരാജ് ഗോകുലം ഗോപാലൻ എന്നിവർ ആദ്യ ഷോ കാണാൻ എത്തിയിരുന്നു.മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്.
    ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ കെജിഎഫ് ആണ് എമ്പുരാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതുവരെ മലയാള സിനിമ കാണാത്തൊരു സിനിമയാണിതെന്നും അവർ പറയുന്നു.