വെബ് ഡെസ്ക്
March 25, 2025, 12:43 p.m.
    ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ ആദ്യമത്സരത്തിൽ ഇന്നു ബംഗ്ലദേശിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന എതിരാളി ഒരേയൊരാളാണ്; ഡിഫൻസീവ് മിഡ്ഫീൽഡർ ഹംസ ചൗധരി! ഇംഗ്ലണ്ട് അണ്ടർ 23 ടീമിൽ വരെ കളിച്ച ശേഷം ബംഗ്ലദേശിന്റെ ജഴ്സിയണിയാൻ തീരുമാനിച്ച ഹംസയുടെ പ്രതിരോധപ്പൂട്ട് പൊട്ടിച്ചു ഗോളടിക്കുകയെന്നതാണ് ഇന്ന് ഇന്ത്യയ്ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഷില്ലോങ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിനാണു കിക്കോഫ്.