വെബ് ഡെസ്ക്
March 25, 2025, 12:14 p.m.
    ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് ക്ഷയം. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. ക്ഷയരോഗം നിവാരണത്തിന്റെ ആവശ്യകതയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ആധുനിക ചികിത്സാ രീതികളില്‍ പുരോഗതി ഉണ്ടായിട്ടും, ക്ഷയരോഗം ആഗോള ആരോഗ്യ ഭീഷണിയായി തുടരുന്നു, പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകള്‍ ക്ഷയരോഗ ബാധിതരായി മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2023 ല്‍ 1.25 ദശലക്ഷം ആളുകള്‍ ക്ഷയരോഗം / ടിബി മൂലം മരണമടയുകയും, 10.8 ദശലക്ഷം പേര്‍ ക്ഷയരോഗ ബാധിതരാവുകയും ചെയ്തു.
   
ആരോഗ്യപരമായി മാത്രമല്ല ക്ഷയരോഗം മൂലം സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടതായി വരാം. 1882 മാര്‍ച്ച് 24 ന് ഡോ. റോബര്‍ട്ട് കോച്ച് ക്ഷയം രോഗത്തിന് കാരണമായ ബാക്ടീരിയ കണ്ടെത്തി. ഇത് ക്ഷയം രോഗം നിര്‍ണ്ണയിക്കുന്നതിനും ചികിത്സിക്കുന്നതിനും വഴി തുറന്നു. പ്രതിരോധ നടപടികളില്‍ മുന്‍കൂട്ടിയുള്ള രോഗനിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും ഉള്‍പ്പെടുന്നു.