വെബ് ഡെസ്ക്
March 25, 2025, 11:59 a.m.
    മികച്ച ഡിമാൻഡ് ഊർജമാക്കി വെളിച്ചെണ്ണവില റെക്കോർഡ് തകർത്ത് കുതിക്കുന്നു. കൊച്ചിയിൽ ക്വിന്റലിന് 500 രൂപ ഒറ്റയടിക്ക് കയറി വില. കൊപ്രാ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണിത്. രാജ്യാന്തര വിപണിയിലും വെളിച്ചെണ്ണ, കൊപ്രാ വിലകൾ വൻതോതിൽ കൂടിത്തുടങ്ങി.ഡിമാൻഡ് മങ്ങിയതോടെ കുരുമുളക് വില താഴ്ന്നു.
    കൊച്ചിയിൽ അൺ-ഗാർബിൾഡിന് 200 രൂപയാണ് കുറഞ്ഞത്. പ്രതികൂല കാലാവസ്ഥ മൂലം ഉൽപാദനം കുറഞ്ഞത് ഏലം കർഷകരെ നിരാശരാക്കുന്നു. വരൾച്ചയുടെ വറുതിക്ക് വിരാമമിട്ട് മഴപെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും മേഘങ്ങൾ ഇനിയും കനിഞ്ഞിട്ടില്ല. റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും ഉയരുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് 3 രൂപ കൂടി വർധിച്ചു.