റഷ്യയിലെ പ്രമുഖ പത്രമായ ഇൻവെസ്റ്റിയയിലെ മാധ്യമ പ്രവർത്തകൻ അലക്‌സാണ്ടർ ഫെഡോർചാക്ക്, റഷ്യൻ പ്രതിരോധ മന്ത്രാലയം നടത്തുന്ന ടെലിവിഷൻ ചാനലായ സ്വെസ്‌ഡയുടെ ക്യാമറ ഓപ്പറേറ്റർ ആൻഡ്രി പനോവ്, ഡ്രൈവർ അലക്‌സാണ്ടർ സിർകെലി എന്നിവരാണ് കൊല്ലപ്പെട്ടത്.
   
റഷ്യയും യുക്രെയ്നും തമ്മിൽ മൂന്ന് വർഷത്തിലേറെയായി നടക്കുന്ന യുദ്ധത്തിൽ ലുഹാൻസ്‌ക് മേഖലയുടെ ഏതാണ്ട് മുഴുവൻ പ്രദേശങ്ങളും റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ലുഹാൻസ്‌ക് നിലവിൽ റഷ്യയോട് കൂട്ടിച്ചേർത്തിരിക്കുകയാണ്.