വെബ് ഡെസ്ക്
March 15, 2025, 12:56 p.m.
    ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു. പറ്റുന്നിടത്തോളം കാലം ഏകദിനത്തില്‍ തുടരുമെന്നാണ് രോഹിത് വ്യക്തമാക്കിയത്.
    ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തീര്‍ത്തും നിറംമങ്ങി, അവസാന ടെസ്റ്റിനുള്ള ടീമില്‍നിന്ന് സ്വയം മാറിനിന്ന രോഹിത് ഇപ്പോൾ റെഡ്‌ബോള്‍ ക്രിക്കറ്റിലും തുടരാനാണ് തീരുമാനം. ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രോഹിത്തിന്റെ ഭാവിയില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഇന്ത്യന്‍ടീം സെലക്ടര്‍മാര്‍.