വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ ഒരു പഴവർഗമാണ് പപ്പായ. മുടി വളർച്ചയ്ക്ക് ഒരു പ്രതിവിധിയായി വളരെക്കാലമായി പപ്പായ ഉപയോഗിച്ചു വരുന്നു.
പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകളെ തകർക്കാനുള്ള കഴിവിന് പേരുകേട്ടതാണ്. ഇത് തലയോട്ടിയിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും, രോമകൂപങ്ങൾ അടയുന്നത് തടയാനും, ആരോഗ്യകരമായ മുടി വളർച്ചയ്ക്കും സഹായിക്കും. ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമായ പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കാന്‍ പപ്പായയിലെ എൻസൈം സഹായിക്കുന്നു.
   
എൻസൈം സമ്പുഷ്ടമായ പച്ച പപ്പായ വൃത്തിയുള്ളതും ആരോഗ്യകരവുമായ തലയോട്ടിക്ക് സഹായിക്കും. തലയോട്ടിയിലെ മൃതകോശങ്ങൾ കളയുന്നതിലൂടെ, മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന മാലിന്യങ്ങൾ, അധിക എണ്ണ,താരൻ എന്നിവ പച്ച പപ്പായ നീക്കം ചെയ്യുന്നു. വൃത്തിയുള്ളതും താരൻ ഇല്ലാത്തതുമായ തലയോട്ടി, മികച്ച രക്തചംക്രമണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.