വെബ് ഡെസ്ക്
March 12, 2025, 12:58 p.m.
    ആലപ്പുഴ : ജില്ലയിൽ തുടർച്ചയായ ദിവസങ്ങളിൽ അന്തരീക്ഷ താപനില 37 ഡിഗ്രി കടന്നു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേർന്നു നടപടികൾ വിലയിരുത്തി. കായലും കടലുമുള്ളതിനാൽ ജില്ലയുടെ അന്തരീക്ഷത്തിൽ എപ്പോഴും ഈർപ്പമുണ്ട്. ഇതുകാരണം താപമാപിനിയിൽ രേഖപ്പെടുത്തുന്നതിനെക്കാൾ രണ്ടു ഡിഗ്രിയിലധികം ചൂട് കൂടുതലാണു ശരീരത്തിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയർന്നു നിൽക്കാനാണു സാധ്യതയെന്നാണു കാലാവസ്ഥ വിദഗ്ധർ പറയുന്നത്.
    ചൂട് ഉയരുന്നതിനൊപ്പം തന്നെ വയലുകൾ, പുല്ലുനിറഞ്ഞ പറമ്പുകൾ, മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങളും കൂടിയിട്ടുള്ളതിനാൽ ജാഗ്രത വേണം.