മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്. വിജയറണ്‍ പിറന്നതിന് പിന്നാലെ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി.
    കോലിയുടെ അടുത്തെത്തിയ രോഹിത് പറഞ്ഞ വാക്കുകള്‍ ക്യാമറകള്‍ പിടിച്ചെടുക്കുകയും ചെയ്കു. ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ എന്നായിരുന്നു കോലിയെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞത്.