10 ആം വയസ്സിൽ സ്ട്രേഞ്ചർ തിങ്‌സിന്റെ ആദ്യ സീസണിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത 3 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് താരം താൻ നേരിട്ട അധിക്ഷേപം വെളിപ്പെടുത്തിയത്.
   
അടുത്തിടെ താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ദി ഇലക്ട്രിക്ക് സ്റ്റേറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പുരസ്‌കാര നിശകളിലേക്കും മറ്റും നടത്തിയ പ്രസ് ടൂറിൽ നടിയുടെ മേക്കപ്പ്, വസ്ത്രധാരണം, രൂപം എന്നിവയ്ക്കെതിരെ കടുത്ത ആക്ഷേപം ഉയർന്നിരുന്നു. 21 വയസ്സ് മാത്രം പ്രായമുള്ള നടിയ്ക്ക് ഉള്ളതിലും ഏറെ പ്രായം തോന്നിക്കുന്നു, അതിനു കാരണം നദിയുടെ വസ്ത്രധാരണം. മേക്കപ്പും ഹെയർ സ്റ്റൈലും ആണെന്നായിരുന്നു ചില മാധ്യമപ്രവർത്തകർ ആർട്ടിക്കിളുകളിൽ കുറിച്ചിരുന്നത്.
നിലവിൽ മില്ലി ബോബി ബ്രൗണിനെ അധിക്ഷേപിച്ചെഴുതിയ മാധ്യമപ്രവർത്തകരിൽ ഒരാളായ മാറ്റ് ലൂക്കസ് നടിയോട് മാപ്പ് ചോദിച്ചിരിക്കുകയാണ്. എമ്മി അവാർഡിനായി നോമിനേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മില്ലി ബോബി ബ്രൗൺ.