കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ പദ്ധതി കേരളത്തിലേക്കും. ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിലാണ്. 37 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഓടിക്കാനാണ് തീരുമാനം.
അടുത്ത 18-24 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി കേന്ദ്ര സർക്കാർ 208 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
    ഒമ്പത് ഹൈഡ്രജൻ റീഫില്ലിങ് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി വരും. നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന്റേതാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പാരമ്പര്യേതര ഊർജ മന്ത്രാലയത്തിന്റെ പദ്ധതി പൂർത്തിയാക്കുന്നത്. 15 എണ്ണം ഹൈഡ്രജൻ ഫ്യുവൽ സെൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാഹനങ്ങളും 22 എണ്ണം ഇൻ്റേണൽ കംബഷൻ അടിസ്ഥാനമാക്കിയുള്ളതുമാണ്.കേരളത്തിൽ തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി റൂട്ടുകളിലായിരിക്കും ഹൈഡ്രജൻ ബസുകളുടെ സർവീസ് നടത്തുക.