സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യണമെന്നും കേരളം കൊളംബിയ ആയി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതത്തെ ലഹരി കവർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
   
കുട്ടികൾ പുകഞ്ഞു തീരുന്നു. ഇതിന്റെ കാരണം എന്താണെന്നു കണ്ടു പിടിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓരോ ദിവസവും അക്രമങ്ങൾ വർദ്ധിക്കുന്നു. ലഹരിക്കടിമായി ചെയ്യുന്ന കൊലപാതകങ്ങളുടെ എണ്ണം കൂടുന്നു. എല്ലാവരും ഒരുമിച്ചു ഇതിനെ ചെറുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം സർക്കാർ മുന്നിട്ടിറങ്ങണം. 9 വർഷം മുഖ്യമന്ത്രിയായിട്ടും പിണറായി വിജയൻ ലഹരിയ്ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദേഹം വിമർശിച്ചു.